(വിക്കീപീഡിയയില്‍ നിന്ന് നന്ദിപൂര്‍വ്വം)
വിവേകികളായ മൂന്ന് കുരങ്ങന്മാരുടെ പ്രതിമ Japan ലെ Tōshō-gū s ദേവാലയത്തിനു മുകളിൽ
മിസാരു (Mizaru), കികസാരു (Kikazaru), ഇവാസാരു (Iwazaru) എന്നീ പേരുകളിലറിയപ്പെടുന്ന മുന്ന് വിവേകികളായ വാനരന്മാർ (three wise monkeys) "തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" ("see no evil, hear no evil, speak no evil") എന്ന സാരവത്തായ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാണ്. ഇതിൽ കണ്ണുകൾ പൊത്തിയിരിക്കുന്ന മിസാരു (Mizaru) തിന്മ കാണുന്നില്ല, കാതുകൾ പൊത്തിയ കികസാരു (Kikazaru)തിന്മ കേൾക്കുന്നില്ല, വായപൊത്തിയ ഇവാസാരു (Iwazaru) തിന്മ പറയുന്നില്ല.
ജപ്പാനിൽ ഉത്ഭവിച്ചു എന്നു കരുതുന്ന വിവിധഭാവത്തിലുള്ള മൂന്നു
കുരങ്ങന്മാരുടെ ചെറിയ പ്രതിമകളാണ് വിവേകികളായ മൂന്ന് കുരങ്ങന്മാർ
എന്നറിയപ്പെടുന്നത്. നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത്
പ്രവർത്തിക്കുക എന്നിങ്ങനെ പലരീതിയിൽ ഈ കുരങ്ങന്മാരെ
വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പശ്ചാത്യലോകത്തെ turning a blind eye എന്ന
പഴഞ്ചൊല്ലിനോട് ഇതിനേറെ സാമ്യമുണ്ട്.